രാജ്യത്തെ കൊറോണ വ്യാപനം ഫെ​ബ്രു​വ​രി​യോ​ടെ നി​യ​ന്ത്രി​ക്കാ​നാ​കും; രോഗ വ്യാപനത്തിൻ്റെ ഉയർന്ന നിരക്ക് പിന്നിട്ടു; കേന്ദ്രവി​ദ​ഗ്ധ സ​മി​തി

ന്യൂ​ഡെൽ​ഹി: കോറോണ വ്യാ​പ​നം രാജ്യത്ത് 2021 ഫെ​ബ്രു​വ​രി​യോ​ടെ നി​യ​ന്ത്രി​ക്കാ​നാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തി​യു​ടെ വി​ല​യി​രു​ത്ത​ൽ. രാജ്യത്ത് കൊറോണ വ്യാപനത്തിൻ്റെ ഉയർന്ന നിരക്ക് പിന്നിട്ടെന്നും സമിതി വ്യക്തമാക്കുന്നു.

ഫെ​ബ്രു​വ​രി​യോ​ടെ കോറോണ രോ​ഗി​ക​ളു​ടെ എ​ണ്ണം 1.06 കോ​ടി വ​രെ എ​ത്താം. ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​ത് രോ​ഗ വ്യാ​പ​ന​ത്തി​ന്‍റെ തോ​ത് ഒ​രു പ​രി​ധി​വ​രെ പി​ടി​ച്ചു​നി​ർ​ത്തി​യെ​ന്നും സ​മി​തി വി​ല​യി​രു​ത്തി. നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം കുറഞ്ഞു. 783311 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. രോഗമുക്തി നിരക്ക് 88.03 ശതമാനത്തിലെത്തിയതും ആശ്വാസകരമാണ്.

അതേസമയം പ്രതിദിന കൊറോണ രോഗികളുടെ എണ്ണത്തിൽ ഇന്ത്യക്ക് ആശ്വാസമാണ് പുറത്ത് വരുന്ന കണക്കുകള്‍. രണ്ടു മാസത്തിന് ശേഷം പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇന്ത്യ വീണ്ടും അമേരിക്കയ്ക്ക് പിന്നിലായി.71 ദിവസത്തിന് ശേഷമാണ് പ്രതിദിന രോഗബാധയിൽ ഇന്ത്യ അമേരിക്കയ്ക്ക് പിന്നിൽ എത്തുന്നത്.

പ്രതിദിന രോഗികളുടെ എണ്ണം ഇന്ത്യയിൽ ഒരുലക്ഷത്തിന് അടുത്ത് വരെ എത്തിയിരുന്നു. ബ്രസീലിനെയും അമേരിക്കയെയും പിന്തള്ളി രോഗികളുടെ എണ്ണം രാജ്യത്ത് ഉയർന്നത് വലിയ ആശങ്കയായിരുന്നു. എന്നാൽ ഇപ്പോൾ രോ​ഗ​മു​ക്തി നേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ വേ​ഗ​ത്തി​ലു​ള്ള കു​തി​പ്പ് രാ​ജ്യ​ത്തി​ന് ആ​ശ്വാ​സ​ക​ര​മാ​ണ്. ഇന്നലെ ഇന്ത്യയിൽ 62,212 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. എന്നാൽ അമേരിക്കയിൽ ഇത് ഏഴുപതിനായിരത്തിലെത്തി.