ജോലി സാധ്യത മങ്ങി;കാര്യം പ്രധാനമന്ത്രിയെ ധരിപ്പിക്കാൻ ഡെൽഹിക്ക് ; ​​ഒടുവിൽ യു​വ​തി​യെ​ കണ്ടെത്തി ​

ക​ട​യ്ക്കാ​വൂ​ര്‍​:​ ​ഒ​രു​ ​ജോ​ലി​ ​എന്ന ​ആ​വ​ശ്യ​വു​മാ​യി​ ​പ്ര​ധാ​ന​മ​ന്ത്രി​യെ​ ​കാ​ണാ​ന്‍​ ​വീ​ടു​വി​ട്ടി​റ​ങ്ങി​യ​ ​​യു​വ​തി​യെ​ ​വി​ജ​യ​വാ​ഡ​ ​റെ​യി​ല്‍​വേ​സ്റ്റേ​ഷ​നി​ല്‍​ ​വ​ച്ചു​ ​പൊ​ലീ​സ് ​ക​ണ്ടെ​ത്തി. എം എ​, ​ബി എ​ഡ് ​ബി​രു​ദ​ധാ​രി​യാ​യ​ ​ ​അ​ഞ്ചു​തെ​ങ്ങ് ​നെ​ടു​ങ്ങ​ണ്ട​ ​സ്വ​ദേ​ശി​ ​അ​ജി​ത​ ​എ​ന്ന​ ​മു​പ്പ​ത്തി​മൂ​ന്നു​കാ​രി​യാ​ണ് ​വീ​ടു​വി​ട്ടി​റ​ങ്ങി​യ​ത്.​ ​യു​വ​തി​യെ​ ​ഇ​ന്ന് ​നാ​ട്ടി​ലെ​ത്തി​ക്കും.

കേ​ര​ള​ത്തി​ല്‍​ ​ത​നി​ക്ക് ​ജോ​ലി​ ​കി​ട്ടു​മെ​ന്ന​ ​പ്ര​തീ​ക്ഷ​ ​അ​സ്ത​മി​ച്ച​തോ​ടെ​യാ​ണ് ​വീ​ടു​വി​ട്ടി​റ​ങ്ങി​യ​തെ​ന്ന് ​യു​വ​തി​ ​പൊ​ലീ​സി​നോ​ട് ​പ​റ​ഞ്ഞു.

പൊ​ലീ​സ് ​പ​റ​യു​ന്ന​ത്:​ ​പാ​വ​പ്പെ​ട്ട​ ​കു​ടും​ബ​ത്തി​ല്‍​പ്പെ​ട്ട​ ​അ​ജി​ത​ ​വി​വാ​ഹ​മോ​ചി​ത​യാ​യി​ ​കൂ​ലി​പ്പ​ണി​ക്കാ​രാ​യ​ ​മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പ​മാ​ണ് ​ക​ഴി​ഞ്ഞി​രു​ന്ന​ത്.​ ​വീ​ടു​ക​ളി​ല്‍​ ​ട്യൂ​ഷ​നെ​ടു​ത്താ​ണ് ​ഇ​ത്ര​യും​ ​കാ​ലം​ ​കു​ടും​ബം​ ​പു​ല​ര്‍​ത്തി​യി​രു​ന്ന​ത്.​ ​പ​ല​ത​വ​ണ​ ​പിഎ​സ് സി​ ​പ​രീ​ക്ഷ​യെ​ഴു​തി​യെ​ങ്കി​ലും​ ​റാ​ങ്ക് ​ലി​സ്റ്റി​ല്‍​ ​ഇ​ടം​ ​നേ​ടാ​ത്ത​തി​ന്റെ​ ​മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നു​ ​യു​വ​തി​യെ​ന്ന് ​ബ​ന്ധു​ക്ക​ള്‍​ ​പ​റ​യു​ന്നു.​ ​ര​ണ്ട് ​ദി​വ​സം​ ​മു​ന്‍​പ് ​ആ​രോ​ടും​ ​പ​റ​യാ​തെ​ ​യു​വ​തി​ ​വീ​ടു​വി​ട്ടി​റ​ങ്ങു​ക​യാ​യി​രു​ന്നു.​ ​

ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​മാ​താ​പി​താ​ക്ക​ള്‍​ ​യു​വ​തി​യെ​ ​കാ​ണാ​നി​ല്ലെ​ന്ന് ​കാ​ട്ടി​ ​അ​ഞ്ചു​തെ​ങ്ങ് ​പൊ​ലീ​സി​ല്‍​ ​പ​രാ​തി​ ​ന​ല്‍​കി.​ ​തു​ട​ര്‍​ന്ന് ​ന​ട​ന്ന​ ​അ​ന്വേ​ഷ​ണ​ത്തി​ല്‍​ ​വ​ര്‍​ക്ക​ല​ ​റെ​യി​ല്‍​വേ​ ​സ്റ്റേ​ഷ​നി​ല്‍​ ​നി​ന്ന് ​യു​വ​തി​ ​ന്യൂ​ഡ​ല്‍​ഹി​ക്ക് ​ടി​ക്ക​റ്റ് ​എ​ടു​ത്ത​താ​യി​ ​ക​ണ്ടെ​ത്തി.​ ​ ​റെ​യി​ല്‍​വേ​ ​പൊ​ലീ​സു​മാ​യി​ ​സ​ഹ​ക​രി​ച്ച്‌ ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ​ ​ക​ണ്ടെ​ത്തി​യ​ത്.