ഡെൽഹിയിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പദ്ധതിയിട്ടിരുന്ന നാല് കാശ്മീരി യുവാക്കൾ പിടിയിൽ

ന്യൂഡെൽഹി: ഡെൽഹിയിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പദ്ധതിയിട്ടിരുന്ന നാല് കാശ്മീരി യുവാക്കൾ പിടിയിൽ. പുൽവാമ നിവാസിയായ അൽത്താഫ് അഹമ്മദ് ദർ (25), ഷോപ്പിയാൻ നിവാസികളായ ഇഷ്ഫാഖ് മജീദ് കോക്ക (28), ആഖിബ് സാഫി(22) എന്നിവരെയാണ് ഡെൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ പിടികൂടിയത്.

ഇൻസ്‌പെക്ടർമാരായ സുനിൽ രാജെയ്ൻ, രവീന്ദർ ജോഷി എന്നിവരുടെ നേതൃത്വത്തിലുള്ള ടീം സെൻട്രൽ ഡൽഹിയുടെ ഐടിഒ ഭാഗത്തു നിന്നാണ് ഇവരെ പിടികൂടിയതെന്ന് ഡെൽഹി പൊലീസ് സ്പെഷ്യൽ സെൽ ഡിസിപി പ്രമോദ് സിങ് കുശ്വാ പറഞ്ഞു.

പിടികൂടിയവരിൽ നിന്നും 4 അത്യാധുനിക തോക്കുകളും നൂറ്റിയിരുപതോളം വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥർ എൻകൗണ്ടറിൽ കൊലപ്പെടുത്തിയ ബുർഹാൻ കോക്കയെന്ന ഭീകരന്റെ സഹോദരനാണ്‌ ഡെൽഹി പോലീസ് പിടികൂടിയ ഇഷ്ഫാഖ് മജീദ് കോക്ക.