ദീർഘനാൾ അടഞ്ഞു കിടന്ന താജ്മഹൽ വീണ്ടും തുറന്നു

ആഗ്ര: ദീർഘനാളത്തെ അടച്ചിടലിന് ശേഷം നിയന്ത്രങ്ങളോടെ താജ്മഹൽ വീണ്ടും തുറന്നു. സ്മാരകത്തിലേക്ക് ആദ്യമായി പ്രവേശിച്ചത് ഇന്ത്യയിൽ താമസിക്കുന്ന തായ്‌വാനിൽ നിന്നുള്ള ഒരു വിനോദ സഞ്ചാരി.

കൃത്യമായ കൊറോണ മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ടാണ് താജ്മഹൽ വീണ്ടും തുറക്കുന്നത്. സന്ദർശകർക്ക് മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. അയ്യായിരത്തിലധികം സന്ദർശകരെ അനുവദിക്കില്ല. ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതും നിരോധിച്ചിട്ടുണ്ട്. താജ്മഹൽ പരിസരത്ത് പ്രവേശിക്കുന്നതിന് മുമ്പ് തെർമൽ സ്കാനിംഗ് നടത്തുന്നുണ്ട്.

സന്ദർശനം നടത്തുമ്പോൾ സാമൂഹിക അകലം ഉൾപ്പെടെ കേന്ദ്രം പുറപ്പെടുവിച്ച എല്ലാ നിർദേശങ്ങളും പാലിക്കണമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ആഗ്ര സർക്കിൾ) സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് വസന്ത് കുമാർ സ്വാർങ്കർ പറഞ്ഞു. ടിക്കറ്റുകൾ ഓൺലൈൻ വഴി ലഭ്യമാകും. കൊറോണ വ്യപനതിന്റെ ഭാഗമായി മാർച്ച് 17 നാണു താജ്മഹൽ ഉൾപെടെയുള്ള പൈതൃക സ്ഥലങ്ങൾ അടച്ചത്.