ബിജെ​പി ഉ​പാ​ധ്യ​ക്ഷ​ൻ വി​ന​യ് സ​ഹ​സ്ര​ബു​ദ്ധ​യ്ക്ക് കൊറോണ സ്ഥി​രീ​ക​രി​ച്ചു

ന്യൂ​ഡെൽ​ഹി: ബി​ജെ​പി ദേശീയ ഉ​പാ​ധ്യ​ക്ഷ​നും രാ​ജ്യസഭാംഗവുമായ വി​ന​യ് സ​ഹ​സ്ര​ബു​ദ്ധ​യ്ക്ക് കൊറോണ സ്ഥി​രീ​ക​രി​ച്ചു. അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ട്വി​റ്റ​റി​ലൂ​ടെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ ആ​ഴ്ച ന​ട​ത്തി​യ കൊറോണ പ​രി​ശോ​ധ​ന​യി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് നെ​ഗ​റ്റീ​വ് ഫ​ല​മാ​യി​രു​ന്നു ല​ഭി​ച്ച​ത്. എ​ന്നാ​ൽ പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

നേരത്തേ പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​നത്തിന് മുമ്പ് ന​ട​ത്തി​യ കൊറോണ പ​രി​ശോ​ധ​ന​യി​ല്‍ ലോ​ക്സ​ഭയിൽ 17 ഉം രാജ്യസഭയിൽ എട്ടും എംപിമാർക്ക് കൊറോണ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

അതേസമയം രാജ്യസഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി എംപി അശോക് ഗാസ്തി വ്യാഴാഴ്ച കൊറോണ ബാധിച്ച് മരിച്ചിരുന്നു. കർണാടകയിൽ നിന്നാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാനായിരുന്ന അശോക് ഗാസ്തി ആർഎസ്എസിലൂടെയാണ് പൊതുരംഗത്തേക്ക് എത്തിയത്. ബിജെപി ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. ബിജെപി ബെല്ലാരി, റെയ്ച്ചൂർ യൂണിറ്റുകളുടെ ചുമതല വഹിച്ചിരുന്നു.