ന്യൂഡൽഹി: യുജിസി നെറ്റ് പരീക്ഷ തീയതി മാറ്റി. ഈ മാസം 24 മുതലായിരിക്കും പരീക്ഷ നടത്തുക. സെപ്റ്റംബർ 16 നും 25നും ഇടയ്ക്ക് പരീക്ഷ നടത്തുമെന്നാണ് നേരത്തെ നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചിരുന്നത്. ഐസിഎആർ പരീക്ഷയെഴുതുന്നവരുടെ അഭ്യർത്ഥന പരിഗണിച്ചാണ് തീരുമാനം. മെയ് ജൂൺ മാസങ്ങളിൽ നടക്കേണ്ടയിരുന്ന പരീക്ഷ കൊറോണ മൂലം വൈകുകയായിരുന്നു.
നേരത്തെ സെപ്റ്റംബർ 16 മുതൽ 25 വരെ പരീക്ഷ നടത്താനാണ് തീരുമാനിച്ചിരുന്നത്. ഐ.സി.എ.ആർ പരീക്ഷകളും ഇതേ ദിവസങ്ങളിൽ നടക്കുന്ന പശ്ചാത്തലത്തിലാണ് പരീക്ഷകൾ മാറ്റുന്നതെന്ന് എൻടിഎ അറിയിച്ചു.ഐസിഎആർ പരീക്ഷയെഴുതുന്ന വിദ്യാർത്ഥികളുടെ അഭ്യർത്ഥന പരിഗണിച്ചാണ് നെറ്റ് മാറ്റിവച്ചത്.
നേരത്തെ ജൂണിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ, കൊറോണ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. പരീക്ഷയുടെ പുതിയ ടൈംടേബിളും അഡ്മിറ്റ് കാർഡും ugcnet.nta.nic.in എന്ന വെബ്‌സൈറ്റിൽ വൈകാതെ ലഭ്യമാക്കും. അധ്യാപക-ജൂനിയർ റിസേർച്ച് ഫെലോ യോഗ്യതാ പരീക്ഷയായ നെറ്റ് വർഷത്തിൽ രണ്ടുതവണയാണ് നടത്തുന്നത്.