ഇന്ത്യയിലേക്ക് ഭീകരരെ കടത്തിവിടാൻ പാക്കിസ്ഥാൻ്റെ നിരവധി തുരങ്കങ്ങൾ : ജമ്മു കശ്മീർ പോലിസ് മേധാവി

ശ്രീനഗർ: ഇന്ത്യയിലേക്ക് ഭീകരരെ കടത്തിവിടാൻ പാക്കിസ്ഥാൻ നിരവധി തുരങ്കങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് ജമ്മു കശ്മീർ പോലിസ് മേധാവി ദിൽബാഗ് സിംഗ്. ഭീകരർ ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയിലേക്ക് കടന്നുകയറാന്‍ ശ്രമിക്കുന്നുണ്ടെന്നും പോലിസ് മേധാവി വ്യക്തമാക്കി.

പാക്കിസ്ഥാൻ ചെയ്യുന്ന മറ്റൊരു മോശം കാര്യമാണ് തുരങ്കങ്ങള്‍ നിര്‍മ്മിച്ചുള്ള കടന്നുകയറ്റം. തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണിത്. ഗാല ജില്ലയിൽ ഈയടുത്ത് കണ്ടെത്തിയ തുരങ്കം പരിശോധിച്ചതിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അടുത്തിടെ 170 മീറ്റര്‍ നീളമുള്ള തുരങ്കമാണ് കണ്ടെത്തിയത്. ഇത് കൂടാതെ ഓഗസ്റ്റ് 28 ന് 20- 25 ഓളം അടിയുടെ മറ്റൊരു തുരങ്കവും ബിഎസ്എഫ് കണ്ടെത്തിയിരുന്നു. നഗ്രോട്ട ഏറ്റുമുട്ടലിന് ശേഷവും നുഴഞ്ഞു കയറാന്‍ പാകത്തില്‍ നിര്‍മ്മിച്ച തുരങ്കം കണ്ടെത്തിയിരുന്നു. ഇതിലൂടെ നുഴഞ്ഞു കയറ്റം നടന്നതായും പിന്നീട് തെളിഞ്ഞിരുന്നു. അതിർത്തിയിൽ ഇതേത്തുടർന്ന് സുരക്ഷ കൂടുതൽ ശക്തമാക്കി. ശക്തമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. എങ്ങനെയാണ് ഇൗ തുരങ്കങ്ങൾങ്ങളുടെ ഉപയോഗമെന്ന് കണ്ടെത്തിയിട്ടില്ലെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും ഡിജിപി അറിയിച്ചു.