ദുബൈ: ലഹരി ഉപയോഗം കുടുംബം തകര്‍ക്കുമെന്നും ഇത് സമൂഹത്തിന് നല്ലതല്ലെന്നും ചലച്ചിത്ര താരം മാധവന്‍. ഇന്ത്യയിലെ ലഹരി ഇടപാടില്‍ ചലച്ചിത്ര താരങ്ങളും പ്രതിചേര്‍ക്കപ്പെട്ടതുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടിയായാണ് മാധവന്‍ ഇക്കാര്യം വ്യക്തമാക്കിയത്.ചലച്ചിത്ര മേഖലയിലെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ പറയാനില്ലെന്നും ഇതേ കുറിച്ച് പഠിച്ചിട്ടില്ലെന്നും മാധവന്‍ പറഞ്ഞു.
ദുബൈയില്‍ ചിത്രീകരിക്കുന്ന സെവന്‍ത് സെന്‍സ് എന്ന വെബ്സീരീസുമായി ബന്ധപ്പെട്ട് വിളിച്ച വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊറോണയില്‍ നിന്ന് അതിവേഗം മുക്തമായ നാടാണ് യുഎഇ ഇവിടെ എല്ലാം സുരക്ഷിതമാണ്.ചലച്ചിത്ര ചിത്രീകരണത്തിനായി ആദ്യം തുറന്നുകൊടുത്തതും ദുബൈയാണ്.
ജനജീവിതം സാധാരണ രീതിയില്‍ എത്തിക്കാന്‍ ദുബൈ ഗവണ്‍മെന്‍റ് സ്വീകരിച്ച നടപടികള്‍ പ്രശംസനീയമാണ്. അനന്ത സാധ്യതകള്‍ നല്‍കുന്ന പ്ലാറ്റ്ഫോമാണ് ഒടിടി. എങ്കിലും തിയറ്ററില്‍ പോയി സിനിമ കാണുന്നതുമായി ഇതിനെ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന് മാധവൻ പറഞ്ഞു.