ബംഗളൂരു : ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടി സഞ്ജന ഗല്‍റാണിയുടെ വീട്ടില്‍ പൊലീസ് റെയ്ഡ്. രാവിലെ ഏഴു മണിയോടെയാണ് കോടതിയിൽ നിന്നുമുള്ള സർച്ച് വാറണ്ടുമായി പോലിസ് സംഘം ബംഗളൂരുവിലെ വീട്ടിൽ എത്തിയത്.
നടി നിക്കി ഗല്‍റാണിയുടെ സഹോദരിയാണ് സഞ്ജന ഗല്‍റാണി. ബംഗളൂരു ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. എന്നാല്‍ നടി ഹാജരായിരുന്നില്ല. തനിക്ക് ലഹരി കടത്തു സംഘവുമായി ബന്ധമില്ലെന്നും, തെറ്റായി താനൊന്നും ചെയ്തിട്ടില്ലെന്നും സഞ്ജന നേരത്തെ വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു.
നേരത്തെ ലഹരി കടത്തുമായി ബന്ധപ്പെട്ട് സഞ്ജനയുടെ സുഹൃത്ത് രാഹുലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ കഴിഞ്ഞദിവസം ലഹരി ഇടപാടുകാരന്‍ അരൂര്‍ സ്വദേശി നിയാസ് മുഹമ്മദിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേസിലെ നാലാം പ്രതി വിരേന്‍ ഖന്നയുടെ വീട്ടിലും റെയ്ഡ് നടന്നിരുന്നു.
കേസിലെ നാലാം പ്രതി വിരേന്‍ ഖന്നയുടെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. അതേസമയം കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ഉണ്ടായേക്കാം എന്നാണ് സൂചന. രാഗിണി ദ്വിവേദിയെയും അറസ്റ്റിലായ മറ്റ് പ്രതികളെയും വീണ്ടും ചോദ്യം ചെയ്യും.