ആഗ്രയിലെ രാസവസ്തു നിർമ്മാണ ഫാ​ക്ട​റിയിൽ വ​ൻ പൊ​ട്ടി​ത്തെ​റി; ആളപായമില്ല

ആഗ്ര: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ആഗ്രയിൽ രാസവസ്തു നിർമ്മാണ ഫാ​ക്ട​റിയിൽ വ​ൻ പൊ​ട്ടി​ത്തെ​റി ഉണ്ടായതായി റിപ്പോർട്ട്. ആ​ഗ്ര​യ്ക്ക് സ​മീ​പ​മു​ള്ള സി​ക്ക​ന്ദ്ര​യി​ലു​ള്ള രാസവസ്തു നിർമ്മാണ ഫാ​ക്ട​റിയിൽ സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. കിലോമീറ്റർ അകലെ വരെ തീപിടുത്തത്തിൻറെ കറുത്ത പുക കാണാമെന്നാണ് ദൃസാക്ഷികളെ ഉദ്ധരിച്ച് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.

പൊ​ട്ടി​ത്തെ​റി​യെ തു​ട​ർ​ന്ന് വ​ലി​യ രീ​തി​യി​ലാ​ണ് തീ ​പ​ട​ർ​ന്നിരിക്കുന്നത്. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​ൻ ശ്ര​മി​ച്ചു​വ​രി​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെന്നാണ് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്.

സി​ക്ക​ന്ദ്ര​ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ ഫാക്ടറി സ്ഥിതി ചെയ്യുന്നത്. ആഗ്ര എസ്പി അടക്കം വൻ പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. ഫോർട്ട് സർക്യൂട്ടാകാം തീപിടുത്തുത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം.