ഓഫീസ് ജീവനക്കാരന് കൊറോണ ; അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ ക്വാറന്റൈനിൽ

ന്യൂഡെല്‍ഹി: ഓഫിസില്‍ ഒരാള്‍ക്കു കൊറോണ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ ക്വാറന്റൈനിലായി. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചു.

അറ്റോര്‍ണി ജനറല്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണെന്നും അതിനാല്‍ അദ്ദേഹം ഹാജരാവേണ്ട കേസ് മാറ്റിവയ്ക്കണമെന്നും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്ന് ട്രൈബ്യൂണല്‍ ഒഴിവുകള്‍ നികത്തുന്നതു സംബന്ധിച്ച കേസ് മാറ്റിവയ്ക്കുകയാണെന്ന് ജസ്റ്റിസ് എല്‍ നാഗേശ്വര റാവുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് അറിയിച്ചു.

അറ്റോര്‍ണി ജനറലിന്റെ ഓഫിസില്‍ ഒരാള്‍ക്കു കൊറോണ സ്ഥിരീകരിച്ചതായാണ് വിവരം. ഇത് അഭിഭാഷകന്‍ ആണോയെന്നു വ്യക്തമല്ല.