ഇന്ത്യയിൽ 24 മണിക്കൂറിനിടെ 83 341പേർക്ക് കൊറോണ

ന്യൂഡെൽഹി: രാജ്യത്ത് പുതിയതായി കൊറോണ ബാധിക്കുന്നവരുടെ എണ്ണത്തിൽ കുറവില്ലാതെ തുടരുന്നു. കൊറോണ ബാധിതരുടെ എണ്ണം തുടർച്ചയായ രണ്ടാം ദിവസവും എൺപതിനായിരത്തിനു മുകളിലാണെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം റിപ്പോർട്ട് ചെയ്തു. 83, 341 പുതിയ കൊറോണ കേസുകളാണ് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത്.

രാജ്യത്ത് രോഗികളുടെ എണ്ണം ഇതോടെ 39 ലക്ഷം കടന്നു. ഇതുവരെ 39, 36, 747 പേർക്കാണ് ഇന്ത്യയിൽ രോ​ഗം ബാധിച്ചിട്ടുള്ളത്. 24 മണിക്കൂറിനുള്ളിൽ 1096 പേർ കൂടി മരിച്ചതോടെ ആകെ കൊറോണ മരണം 68472 ആയി. അതേസമയം, രോഗ മുക്തി നിരക്ക് 77. 15% ശതമാനമാണെന്നും റിപ്പോർട്ട് പറയുന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 30 ലക്ഷം കടന്നു.

നിലവിൽ 30, 37, 151 പേരാണ് രോ​ഗമുക്തി നേടിയിട്ടുള്ളത്. തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്തെ പ്രതിദിന സാമ്പിൾ പരിശോധന പതിനൊന്നു ലക്ഷത്തിനു മുകളിലാണ്. ഇന്നലെ 11,69,765 സാമ്പിൾ പരിശോധിച്ചുതായും കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട ശേഷം ഒറ്റ ദിവസം ഇത്രയും കേസുകൾ ഉയരുന്നത് ഇത് രണ്ടാം ദിവസമാണ്.