Home National ഇന്ത്യ- പാക് അതിർത്തിയിൽ തുരങ്കം കണ്ടെത്തി; നുഴഞ്ഞ് കയറ്റത്തിന് നിർമ്മിച്ചതെന്ന് സംശയം

ഇന്ത്യ- പാക് അതിർത്തിയിൽ തുരങ്കം കണ്ടെത്തി; നുഴഞ്ഞ് കയറ്റത്തിന് നിർമ്മിച്ചതെന്ന് സംശയം

0

ന്യൂഡെൽഹി: ഇന്ത്യ പാക് അതിർത്തിയിൽ തുരങ്കം കണ്ടെത്തിയതായി ബിഎസ്എഫ്. ജമ്മു കശ്‍മീർ സാംബയിലെ അതിർത്തി മേഖലയിലാണ് തുരങ്കം കണ്ടെത്തിയത്. തുരങ്കം നുഴഞ്ഞ് കയറ്റത്തിനായി നിർമ്മിച്ചതാണ് എന്ന് സംശയിക്കുന്നതായി ബിഎസ്എഫ് ഐ ജി പ്രതികരിച്ചു.

ജമ്മുവിലെ ഇന്ത്യ- പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിയിലെ വേലിക്ക് തൊട്ട് താഴെ അതിർത്തി സുരക്ഷാ സേന ഒരു തുരങ്കം കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. തീവ്രവാദികളുടെ നുഴഞ്ഞുകയറ്റത്തിനും മയക്കുമരുന്നിന്റെയും ആയുധങ്ങളുടെയും കള്ളക്കടത്തിന് സഹായിക്കുന്നതിന് ഉപയോഗിച്ചേക്കാവുന്ന തുരങ്കം കണ്ടെത്തിയ പശ്ചാത്തലത്തിൽ നുഴഞ്ഞുകയറ്റത്തിന് സഹായിക്കുന്ന മാറ്റ് തുരങ്കങ്ങൾ ഉണ്ടോ എന്ന് കണ്ടെത്താൻ സേന ഈ പ്രദേശത്ത് തിരച്ചിൽ പ്രവർത്തനം ആരംഭിച്ചു.

തുരങ്ക മുഖം മണൽ ചാക്കുകൾ കൊണ്ട് അടച്ചിരിക്കുകയായിരുന്നു. മണൽ ചാക്കുകൾ പാക് നിർമിതമാണ് എന്നും ബിഎസ്എഫ് അറിയിച്ചു. തുരങ്കം കണ്ടെത്തിയതിന് പിന്നാലെ അതിർത്തി പരിശോധന കർശനമാക്കാൻ നിർദ്ദേശം നൽകിയതായും ബിഎസ്എഫ് ജമ്മു ഐ ജി എൻ. എസ് ജംവാൾ പറഞ്ഞു.

നുഴഞ്ഞുകയറ്റ വിരുദ്ധ ശ്രമങ്ങൾ ശക്തമാണെന്നും വീഴ്ചകൾ ഒന്നും ഇല്ലെന്നും ഉറപ്പുവരുത്താൻ ബി‌എസ്‌എഫ് ഡയറക്ടർ ജനറൽ രാകേഷ് അസ്താന തന്റെ അതിർത്തി കമാൻഡർമാരോട് നിർദ്ദേശിച്ചു. വ്യാഴാഴ്ച ജമ്മുവിലെ സാംബ സെക്ടറിൽ ബി‌എസ്‌എഫ് പട്രോളിംഗാണ് ഇന്ത്യൻ ഭാഗത്തെ അതിർത്തി വേലിയിൽ നിന്ന് 50 മീറ്റർ അകലെയുള്ള തുരങ്കം കണ്ടെത്തിയത്.

സേന പിന്നീട് തുരങ്കം പരിശോധിച്ചപ്പോൾ അതിന്റെ ഒരറ്റത്ത് പാക്കിസ്ഥാനി അടയാളങ്ങളുള്ള പ്ലാസ്റ്റിക് മണൽ ചാക്കുകൾ കണ്ടെത്തിയതായി അധികൃതർ വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here