ന്യൂഡെൽഹി: ഷാങ്ഹായ് സഹകരണ സംഘടനാ (എസ്‌സിഒ) പ്രതിരോധ മന്ത്രിമാരുടെ കൂടിക്കാഴ്ചയ്ക്കായി റഷ്യ സന്ദർശിക്കാൻ ഒരുങ്ങി ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. അടുത്ത ആഴ്ചയായിരിക്കും രാജ്നാഥ് സിംഗ് റഷ്യ സന്ദർശനം നടത്തുക. ഈ വർഷത്തേക്കുള്ള ബ്രിക്സ്, എസ്‌സിഒ ഗ്രൂപ്പിംഗിന്റെ ചെയർ റഷ്യയാണ്.
സെപ്റ്റംബർ 10 ന് റഷ്യ എസ്‌സിഒ വിദേശകാര്യ മന്ത്രിമാരുടെ യോഗം ആതിഥേയത്വം വഹിക്കും. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി (ഇഎഎം) എസ് ജയ്‌ശങ്കർ അന്ന് റഷ്യ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടിക്കാഴ്ചയ്ക്ക് റഷ്യയിൽ നിന്ന് ക്ഷണം ലഭിച്ചതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇതിനെക്കുറിച്ച് മന്ത്രിയുടെ സന്ദർശനത്തെ കുറിച്ച് ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. .
രാജ്നാഥ് സിംഗിന്റെ രണ്ടാം റഷ്യ സന്ദർശനമാണ് ഇത്. വിക്ടറി ഡെ ആഘോഷത്തിനായി ഇൗ വർഷം ജൂണിൽ മന്ത്രി മോസ്കോ സന്ദർശിച്ചിരുന്നു. മോസ്കോയിലെ റെഡ് സ്ക്വയറിൽ നടന്ന വിക്ടറി ഡേ പരേഡിൽ ഇന്ത്യൻ ട്രൈ-സർവീസ് സംഘം പങ്കെടുത്തിരുന്നു.