തിരുവനന്തപുരം: കൊറോണ പരിശോധനയ്ക്കുള്ള പുതിയ നിരക്കുകളും മാർഗ നിർദേശങ്ങളും സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കി. സംസ്ഥാനത്ത് 234 സ്വകാര്യ ലാബുകളിലാണ് ഇപ്പോൾ കൊറോണ പരിശോധന നടത്തുന്നതിന് അനുമതി നൽകിയിട്ടുള്ളത്.
625 രൂപയാണ് ആന്റിജൻ പരിശോധനയ്ക്കുള്ള നിരക്ക്. പി സി ആർ പരിശോധനക്ക് 2750 രൂപയും സി ബി നാറ്റിന് 3000 രൂപയും ട്രൂ നാറ്റ് ആദ്യ പരിശോധനയ്ക്കും രണ്ടാം പരിശോധനയ്ക്കും 1500 രൂപ വീതവും നൽകണം.
ലക്ഷണങ്ങൾ ഉള്ള ആൾക്ക് ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയാൽ പി സി ആർ പരിശോധന നടത്തണം എന്നാണ് ആരോഗ്യ വകുപ്പിൻറെ മാർഗ നിർദേശം. അതിന് 2750 രൂപ നൽകണം. അതേസമയം, സംസ്ഥാനത്ത് ഇന്ന് 1983 പേർക്ക് രോഗം സ്ഥിരീകരിച്ചു.ഇവരിൽ 64 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 99 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1777 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 109 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.