ന്യൂഡെൽഹി: ഇന്ത്യയിൽ കൊറോണ ബാധിതർ 2,027,074 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 62,538 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഒറ്റ ദിവസം കൊണ്ട് രാജ്യത്തൊട്ടാകെ 886 മരണങ്ങളാണ് ഉണ്ടായത്. ജൂലൈ 30 മുതൽ എല്ലാ ദിവസവും 50,000 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നതാണ് അറുപതിനായിരം കടന്നത്. മരണസംഖ്യ 41,585 ആയി വർധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 607,384 പേരാണ് ആശുപത്രികളിൽ ചികിൽസയിലുള്ളത്. 1,378,105 പേർ സുഖം പ്രാപിച്ചു.
ജൂലൈ 16 ന് ഒരു ദശലക്ഷം കടന്ന കൊറോണ ബാധിതർ 20 ദിവസം കഴിഞ്ഞപ്പോൾ 20 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധിതരുടെ സംഖ്യ പുറത്ത് വന്നതോടെയാണ് ഈ വർധന. ഇതിൽ 38 ശതമാനം പുതിയ കേസുകളും ആന്ധ്രാപ്രദേശ്, കർണാടക, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ബീഹാർ സംസ്ഥാനങ്ങളിൽ നിന്നാണ്. ജൂലൈ 16 ന് മുമ്പ് 19 ശതമാനത്തിൽ താഴെ രോഗി കളാണ് ഈ അഞ്ച് സംസ്ഥാനങ്ങളിൽ ഉണ്ടായിരുന്നത്.
ആന്ധ്രാപ്രദേശ്, കർണാടക, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ബീഹാർ എന്നിവയാണ് ആദ്യ ദശലക്ഷത്തിൽ 19 ശതമാനത്തിൽ താഴെയുണ്ടായിരുന്നത്. മൂന്നാഴ്ചയ്ക്കിടെ മഹാരാഷ്ട്ര, തമിഴ്‌നാട്, സെൽഹി എന്നീ സംസ്ഥാനങ്ങൾ കൂടാതെ തെക്കൻ സംസ്ഥാനങ്ങളിലേക്ക് രോഗവ്യാപനം വർധിക്കുന്നതായി
ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വൈറസ് വീണ്ടെടുക്കൽ നിരക്ക് 67.98 ശതമാനമായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 49,769 പേർ രോഗസൗഖ്യം നേടി. ഇന്ത്യയുടെ മരണനിരക്ക് 2.07 ശതമാനമാണെന്ന് മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.