കൊൽക്കത്ത: ബൻകുറയിൽ തൃണമൂൽ പ്രദേശിക നേതാവ് കൊല്ലപ്പെട്ടു. ബൻകുറ ജില്ലയിലെ ബെലിയാതുർ പഞ്ചായത്ത്തല നേതാവായ ബാബർ അലിയാണ് ശനിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. ബോംബെറിഞ്ഞാണ് മുൻ പഞ്ചായത്ത് പ്രസിഡന്റായ ബാബർ അലി കൊല്ലപ്പെട്ടത്. സംഘർഷത്തിന് പിന്നിൽ സിപിഎം നേതാക്കളാണെന്ന് പ്രാദേശിക ടിഎംസി നേതാക്കാൾ ആരോപിച്ചു. എന്നാൽ സംഘർഷവുമായി ബന്ധമില്ലെന്നും തൃണമൂലിനുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളിൽ ഇടപെടാറില്ലെന്നും സിപിഎം നേതാക്കൾ അറിയിച്ചു.
വെസ്റ്റ് മിഡ്‌നാപുർ ജില്ലയിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ബോംബേറുണ്ടായി. പാർട്ടിക്കുള്ളിലെ എതിരാളികളാണ് അലിയെ കൊലപ്പെടുത്തിയതെന്ന് ആരോപണമുയർന്നു. കൊലപാതകത്തിന് പിന്നാലെ വിവിധ ജില്ലകളിൽ സംഘർഷമുണ്ടായി. ബസന്തി ഏരിയയിൽ ടിഎംസി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി രണ്ട് പ്രവർത്തകർക്ക് വെടിയേറ്റു. സൗത്ത് പർഗനാസ് ജില്ലയിലും വെസ്റ്റ് മിഡ്‌നാപുർ ജില്ലയിലും സംഘർഷമുണ്ടായി.