ഓ​ഗ​സ്റ്റ് 31 വ​രെ അ​ന്താ​രാ​ഷ്ട്ര​വി​മാ​ന സ​ർ​വീ​സു​ക​ൾ​ നടത്തില്ല; വന്ദേ​ഭാ​ര​ത് ദൗ​ത്യം തുടരും

ന്യൂ​ഡെൽ​ഹി: ഇന്ത്യയിൽ നിന്ന് ഓ​ഗ​സ്റ്റ് 31 വ​രെ അ​ന്താ​രാ​ഷ്ട്ര​വി​മാ​ന സ​ർ​വീ​സു​ക​ൾ​ നടത്തില്ല. ഒരു മാസത്തേക്ക് കൂടി അ​ന്താ​രാ​ഷ്ട്ര​വി​മാ​ന സ​ർ​വീ​സു​ക​ൾ​ നി​രോ​ധി​ച്ച് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി​ജി​സി​എ, ഉ​ത്ത​ര​വി​റ​ക്കി. രാജ്യത്തെ കൊറോണ വ്യാപനത്തിൻ്റെ പശ്ചാതലത്തിലാണ് നിരോധനം ഒരു മാസത്തേക്ക് കൂടി നീട്ടിയത്. എന്നാൽആഭ്യന്തര വിമാന സർവീസുകൾ നിലവിലുള്ളതുപോലെ തുടരും.

കൊറോണ വ്യാപനത്തെ തുടർന്ന് മാ​ർ​ച്ച് 23 മു​ത​ൽ രാ​ജ്യാ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. വ​ന്ദേ​ഭാ​ര​ത് ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വിവിധ രാജ്യങ്ങളിലേക്ക് പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. വി​ദേ​ശ​ത്ത് കു​ടു​ങ്ങി കി​ട​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ൽ തി​രി​കെ എത്തിക്കാനാണ് പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന​ത്.

അതേ സമയം യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് സർവീസ് നടത്താൻ അനുമതി നൽകിയിട്ടുണ്ട്. അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിൽ നിന്നാണ് സര്‍വീസുകള്‍ ആരംഭിച്ചിരിക്കുന്നത്. യു.എഇയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും വിമാന സര്‍വീസുകള്‍ നടത്താന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചിരുന്നു.
ഇതിനനുസരിച്ച് ജൂലൈ 26 വരെ ഇന്ത്യയില്‍ നിന്നും നിരവധി പേര്‍ യുഎഇ യില്‍ തിരിച്ചെത്തിയിരുന്നു. ഈ സംവിധാനം ആഗസ്റ്റ് 15 വരെ തുടരാനാണ് ഇപ്പോഴത്തെ നിര്‍ദേശം.

യുഎഇയിലെ താമസ വിസയുള്ളവരില്‍ ഐസിഎയുടേയോ യുഎഇ താമസ വകുപ്പിന്റേയോ പ്രത്യേക അനുമതി ലഭിക്കുന്നവര്‍ക്കു മാത്രമാണ് വിമാന ടിക്കറ്റുകള്‍ എടുത്തു യാത്ര ചെയ്യാന്‍ അവസരം. കാലവധി കഴിഞ്ഞ അനുമതിയുമായി യാത്രക്കു ശ്രമിക്കരുതെന്നു എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്താല്‍ പിന്നീട് റദ്ദാക്കാനാകില്ല.

സര്‍ക്കാര്‍ അംഗീകൃത ലബോറട്ടറികളില്‍ നിന്നും യാത്രക്കു 96 മണിക്കൂര്‍ മുന്‍പുള്ള കൊറോണ പിസിആര്‍ പരിശോധന ഫലം കരുതണം. 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കു അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലേക്ക് പരിശോധനാ ഫലം വേണ്ട. ഓഗസ്റ്റ് ഒന്നു മുതല്‍ ദുബായിലേക്കും കുട്ടികള്‍ക്ക് പരിശോധനാ ഫലം ആവശ്യമില്ല. പാസ്‌പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്തവര്‍ക്കു മാത്രമേ ഇപ്പോള്‍ യാത്ര ചെയ്യാനാകൂ.