കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ ; സുരക്ഷാസേന മൂന്നു ഭീകരരെ വധിച്ചു

ശ്രീനഗർ: കശ്മീരിൽ വീണ്ടും ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സൈന്യം മൂന്നു ഭീകരരെ വധിച്ചു. കശ്മീരിലെ കുൽഗാമിലെ നഗന്ദ് – ചിമ്മർ മേഗലയിൽ ഭീകരർക്കെതിരെ സൈന്യം തിരച്ചിൽ നടത്തുകയായിരുന്നു.
ജൈഷേ മുഹമ്മദ് ഭീകര സംഘടനയായി ബന്ധപ്പെട്ടവരെ ആണ് വധിച്ചത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്‌.
മൂന്നു പേരുടെയും കയ്വശം ആയുധങ്ങൾ ഉണ്ടായിരുന്നു. ഇവയെല്ലാം സൈന്യം പിടിച്ചെടുത്തു. ഇന്ന് രാവിലെ ആണ് സുരക്ഷാ സേനയും ആയി ഭീകരരുടെ ഏറ്റുമുട്ടൽ ഉണ്ടായത്.

കശ്മീരിൽ ഭീകരരുമായി ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. നിരവധി തവണയായി പ്രദേശത്ത് നടക്കുന്ന ആക്രമണങ്ങളിൽ സേന ഭീകരരെ വധിക്കുന്നു. ജൂലായ് ആരംഭത്തിൽ കുൽഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സൈന്യം രണ്ടു പേരെ വദിച്ചിരുന്നു.
കശ്മീരിലെ വിവിധ പ്രദേശങ്ങളിൽ ഭീകരർക്ക് സൈന്യം തിരച്ചിൽ തടരുകയാണ്.

ഇന്നലെ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വെടിവച്ചു കൊന്നിരുന്നു.
ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഭീകരരുടെ നുഴഞ്ഞു കയറ്റത്തെ തുടർന്ന് സൈന്യം സജ്ജമാക്കിയിരിക്കുന്നത്‌. പ്രദേശത്ത് ഇതോടെ നിയന്ത്രണങ്ങൾ കർശനമാക്കി.