ഐശ്വര്യ റായ്ക്കും മകള്‍ ആരാദ്യക്കും കൊറോണ സ്ഥിരീകരിച്ചു

മുംബൈ: നടിയും അഭിഷേക് ബച്ചന്റെ ഭാര്യയുമായ ഐശ്വര്യ റായ്ക്കും മകള്‍ ആരാദ്യക്കും കൊറോണ സ്ഥിരീകരിച്ചു. അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും കൊറോണ സ്ഥിരീകരിച്ചിരുന്നു. പിന്നാലെ ഐശ്വര്യയും മകളും ടെസ്റ്റിന് വിധേയരായിരുന്നു. ഇരുവരുടേയും ആന്റിജന്‍ പരിശോധനയില്‍ ഫലം നെ​ഗറ്റീവായിരുന്നു. എന്നാല്‍, സ്രവ പരിശോധന ഫലത്തില്‍ കൊറോണ ബാധിതരാണെന്ന് സ്ഥീരീകരിച്ചു