വെസ്റ്റ് ചമ്പാരന്‍: ബീഹാറിലെ വെസ്റ്റ് ചമ്പാരന്‍ ജില്ലയിലെ വാല്‍മിക്കി നഗര്‍ പ്രദേശത്ത് സുരക്ഷാ സേനയുമായുള്ള എറ്റുമുട്ടലില്‍ നാലു നക്‌സലേറ്റുകള്‍ കൊല്ലപ്പെട്ടു. ശാസ്ത്ര സീമ ബാലും (എസ്എസ്ബി) സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും (എസ്ടിഎഫ്) ചേര്‍ന്നുള്ള സംയുക്ത സംഘമാണ് ഓപ്പറേഷന്‍ നടത്തിയത്. എസ്എസ്ബി ഐജിയാണ് ഇക്കാര്യം അറിയിച്ചത്. എ.കെ. 56 തോക്കുകള്‍, സെല്‍ഫ് ലോഡിങ് റൈഫിളുകള്‍ 303 റൈഫിള്‍ എന്നിവ ഉള്‍പ്പെടുന്ന ആയുധ ശേഖരവും വെടിക്കോപ്പുകളും സംഭവ സ്ഥലത്തു നിന്നും കണ്ടെടുത്തതായി അദ്ദേഹം അറിയിച്ചു.
വാല്‍മിക്കീറിലെ വനത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇരു വശത്തു നിന്നും വെടിവയ്പ്പുണ്ടായി. സംഭവ സ്ഥലത്തു നിന്നും പോലീസ് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇവരെ തിരിച്ചറിയുന്നതിനുള്ള നടപടികളും എടുത്തു വരികയാണ്. ഇന്നു പുലര്‍ച്ചേ അഞ്ചു മണിയോടെയാണ് പ്രദേശത്ത് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഉപമേഖലയിലെഒരു കമാന്ററും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി സൂചനയുണ്ട്.
സുരക്ഷാ സേനയുടെ പ്രത്യേക സംഘം കഴിഞ്ഞ മൂന്നു ദിവസങ്ങളായി രഹസ്യ നീക്കങ്ങള്‍ നടത്തിയിരുന്നു. ബാക്കി നക്‌സലേറ്റുകള്‍ക്കായി ഉള്ള തിരച്ചിലുകള്‍ ഇപ്പോഴും നടക്കുകയാണ്.