ന്യൂഡെല്‍ഹി: ജിഎസ്ടി റീഫണ്ടുമായി ബന്ധപ്പെട്ട കേസില്‍ ഭാരതി എയര്‍ടെല്ലിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. എയര്‍ടെല്ലിന് 923 കോടി രൂപയുടെ ജിഎസ്ടി റീഫണ്ട് അനുവദിക്കണമെന്ന ഡെല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.
2017 ജൂലൈ-സെപ്റ്റംബര്‍ കാലയളവിലെ ജിഎസ്ടി റീഫണ്ട് സുനില്‍ മിത്തലിന്റെ നേതൃത്വത്തിലുള്ള ടെലികോം മേജറിനു ഹൈക്കോടതി രണ്ടംഗ ബെഞ്ച് അനുവദിച്ചിരുന്നു. വളരെ ഉയര്‍ന്ന തുക റീഫണ്ട് ആയി നല്‍കേണ്ട കേസായതിനാല്‍ അപ്പീല്‍ ഹര്‍ജി നല്‍കിയതില്‍ അത്ഭുതമില്ലെന്നാണ് ഓഡിറ്റിംഗ് സ്ഥാപനമായ കെഎംജി പ്രതികരിച്ചത്.
നിയമപ്രകാരം അടക്കേണ്ടതിനേക്കാള്‍ കൂടുതല്‍ നികുതി നല്‍കിയെന്നാണ് എയര്‍ടെല്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ നിയമപ്രകാരം ഈ വാദം ശരിയെല്ലെന്നാണ് സര്‍ക്കാര്‍ വാദം. അഭിഭാഷകന് ബി. കൃഷ്ണ പ്രസാദാണ് സര്‍ക്കാരിനു വേണ്ടി അപേക്ഷ സമര്‍പ്പിച്ചത്.