കൊറോണയെ പ്രതിരോധിക്കാന്‍ 2.89 ലക്ഷം രൂപയുടെ സ്വര്‍ണ മാസ്ക്; ശങ്കര്‍ കുരഡേ വിലസുന്നു

പൂനെ: കൊറോണയെ പ്രതിരോധിക്കാന്‍ 2.89 ലക്ഷം രൂപയുടെ സ്വര്‍ണ മാസ്ക്. പൂനെ സ്വദേശി ശങ്കര്‍ കുരഡേയാണ് മാസ്കില്‍ ആഢംബരം ഒട്ടും കുറക്കേണ്ടെന്ന നിലപാടിൽ സ്വർണ മാസ്ക് ഉണ്ടാക്കിയത്.

വളരെ നേര്‍ത്ത രീതിയിലാണ് സ്വര്‍ണ മാസ്ക് നിര്‍മിച്ചിരിക്കുന്നത്. ശ്വസിക്കാനായി ചെറിയ ദ്വാരങ്ങളുമുണ്ട്. അതേസമയം, ഈ മാസ്ക് വെച്ചതുകൊണ്ട് കൊറോണ വൈറസിനെ തടയാനാകുമോ എന്ന കാര്യത്തില്‍ മാത്രം ശങ്കറിന് ഉറപ്പില്ല. സമ്പത്തും പദവിയും നോക്കിയല്ലല്ലോ വൈറസ് ശരീരത്തില്‍ കയറുന്നത്.

എന്നാല്‍ വിലപിടിപ്പുള്ള മാസ്ക് ധരിക്കുന്ന ആദ്യത്തെ ആളല്ല ശങ്കര്‍, നേരത്തേ, കര്‍ണാടകയിലെ സ്വര്‍ണ വ്യാപാരിയുടെ വെള്ളി മാസ്കിനെ കുറിച്ചുള്ള വാര്‍ത്തയും വന്നിരുന്നു.