ആറു നഗരങ്ങളില്‍ നിന്നുള്ള വിമാനങ്ങൾക്ക് കൊല്‍ക്കത്തയിൽ വിലക്ക്

കൊല്‍ക്കത്ത: രാജ്യത്ത് കൊറോണ വ്യാപനം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തില്‍ ആറു നഗരങ്ങളില്‍ നിന്നുള്ള ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് പശ്ചിമബംഗാളില്‍ വിലക്കേര്‍പ്പെടുത്തി. ഡെല്‍ഹി, മുംബൈ, പുണെ, നാഗ്പുര്‍, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നുളള വിമാന സര്‍വീസുകള്‍ക്കാണ് കൊല്‍ക്കത്ത വിമാനത്താവളം നിരോധനം ഏര്‍പ്പെടുത്തിയത്.

ജൂലായ് ആറുമുതല്‍ 19 വരെയാണ് നിരോധനം. പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്ന് കൊല്‍ക്കത്ത എയര്‍പോര്‍ട്ട് ഡയറക്ടര്‍ പറഞ്ഞു