ന്യൂഡെൽഹി: ടിക് ടോകിന് വേണ്ടി ഹാജരാകില്ലെന്ന് മുന്‍ അറ്റോര്‍ണി ജനറലും, സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ മുകുള്‍ റോത്തഗി. മദ്രാസ് ഹൈക്കോടതി ടിക് ടോകിന് നിരോധിക്കാന്‍ നേരത്തെ ഉത്തരവിട്ടപ്പോള്‍, ടിക്‌ടോക് ഉടമയായ ബൈറ്റ് ഡാന്‍സിന് വേണ്ടി സുപ്രിംകോടതിയില്‍ ഹാജരായത് മുകുള്‍ റോത്തഗി ആയിരുന്നു. എന്നാൽ ചൈനീസ് ആപ്പിന് വേണ്ടി കേന്ദ്രസര്‍ക്കാരിനെതിരെ ഹാജരാകില്ലെന്നാണ് ഇപ്പോൾ അദ്ദേഹം അറിയിച്ചിരിക്കുന്നത്.
ചൈനീസ് കമ്പനിയുമായി മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളും അദാനി ഗ്രൂപ്പുമുണ്ടാക്കിയ കരാറുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജിയെത്തി.