ബിഎസ്എഫിൽ 1018 പേർക്ക് കൊറോണ ; ഒരു ദിവസത്തിനിടെ 53 പേർക്ക് രോഗബാധ

ന്യൂഡെല്‍ഹി: കഴിഞ്ഞ 24 മണിക്കുറിനുള്ളില്‍ 53 ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്)ഉദ്യോഗസ്ഥര്‍ക്ക് കൊറോണ പോസിറ്റീവ് സ്ഥരീകരിച്ചു. ബിഎസ്എഫ് പുറത്തുവിട്ട കണക്കനുസരിച്ച് ഇതുവരെ 1018 ഉദ്യോഗസ്ഥര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്.
ഇതില്‍ 659 പേർ രോഗവിമുക്തി നേടി. 345 ഓളം പേര്‍ ഇപ്പോഴും ചികിത്സിലാണെന്നു ബി.എസ്.എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നാലു ഉദ്യോഗസ്ഥര്‍ ഇതു വരെ രോഗബാധ മൂലം മരിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ നിലവില്‍ കൊറോണ കേസുകളുടെ എണ്ണം അഞ്ചര ലക്ഷത്തിനു മുകളിലാണ്. കഴിഞ്ഞ 24 മണിക്കുറിനുള്ളില്‍ 18522 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗവിമുക്തി നിരക്ക് 58 ശതമാനമാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.