വേണ്ടിവന്നാൽ ശക്തമായി തിരിച്ചടിക്കാൻ ഇന്ത്യക്ക് അറിയാം; ചൈനയ്ക്ക് മോദിയുടെ മുന്നറിയിപ്പ്

ന്യൂഡെൽഹി: ചൈനയ്ക്ക് കനത്ത മുന്നറിയിപ്പുമായി മൻ കി ബാത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി. വേണ്ടിവന്നാൽ ശക്തമായി തിരിച്ചടിക്കാൻ ഇന്ത്യക്ക് അറിയാം എന്നാണ് മോദിയുടെ മുന്നറിയിപ്പ്. രാജ്യത്തിന് ഇത് വെല്ലുവിളികളുടെ വർഷമാണ് എന്നും പ്രതിസന്ധികളിൽ തളരാൻ പാടില്ലെന്നും മോദി മൻ കി ബാത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു. ഇൗ വെല്ലുവിളികൾ ഇന്ത്യയെ കൂടുതൽ ശക്തമാക്കി എന്നും പ്രധാൻ മന്ത്രി കൂട്ടിച്ചേർത്തു.

ധീരരായ രക്തസാക്ഷികൾക്ക് പ്രണാമം അർപ്പിക്കുന്നു. സൈനികരുടെ ജീവത്യാഗം രാജ്യത്തിന് പ്രചോതനമാണ് ഇവരുടെ ധീരത എന്നും ഓർമിക്കാപെടുമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ സൈനികർക്ക്‌ ജീവൻ നഷ്ടപ്പെട്ടിട്ടും എതിരാളികളെ ജയിക്കാൻ അവർ അനുവദിച്ചില്ല. ഇവരുടെ ധീരതയാണ് ഇന്ത്യയുടെ ശക്തി.

ഇന്ത്യൻ മണ്ണിൽ കണ്ണുവച്ചവർക്ക്‌ ഉചിതമായ മറുപടി നൽകിയെന്ന് പ്രധാന മന്ത്രി പറഞ്ഞു.

ലോക് ഡൗൺ കാലത്തേക്കാൾ അൺലോക്ക് ഘട്ടത്തിൽ കൂടുതൽ ശ്രദ്ധയും ജാഗ്രതയും പുലർത്തണം. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കതെയും കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കതെയും അശ്രദ്ധ കാണിച്ചാൽ നിങ്ങളെ മാത്രമല്ല മറ്റുള്ളവരെയും അപകടത്തിൽ ആക്കുമെന്ന് മോദി മൻ കി ബാത്തിലൂടെ പറഞ്ഞു.

കൊറോണ മാർഗ്ഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് മോദി ജനങ്ങളോട് അഭ്യർഥിച്ചു.