കൊറോണ വൈറസ് വ്യാപനം; ഗുവാഹട്ടിയിൽ ജൂൺ 28 മുതൽ രണ്ടാഴ്ച സമ്പൂർണ ലോക്ഡൗൺ

ഗുവാഹട്ടി: കൊറോണ വൈറസ് വ്യാപനം ആശങ്ക ഉയർത്തുന്ന സാഹചര്യത്തിൽ ഗുവാഹട്ടിയിൽ ജൂൺ 28 മുതൽ രണ്ടാഴ്ച കാലത്തേക്ക് സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചു.

അടുത്ത രണ്ടാഴ്ച കാലത്ത് ഫാർമസികളും ആശുപത്രികളും മാത്രമേ തുറന്നു പ്രവർത്തിക്കൂ എന്ന് അസം ആരോഗ്യ മന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. പരിമിതമായ കാലയളവിൽ ബാങ്കുകൾ തുറക്കാൻ അനുവദിക്കും. രാത്രി കാലങ്ങളിൽ ആസാമിൽ കർഫ്യു ഏർപ്പെടുത്തുമെന്നും സംസ്ഥാന സർകാർ അറിയിച്ചു. ശനിയും ഞായറും വരാന്ത്യ ലോക്ഡൗൺ ആയിരിക്കും.

ഗുവാഹട്ടി നഗരം ഉൾപ്പെടുന്ന കാമരൂപ് മെട്രോപൊളിറ്റൻ ജില്ല മുഴുവൻ സമ്പൂർണ്ണ ലോക്ക് ഡൗൺ നടപ്പിലാക്കും. നിലവിൽ 6300 പേർക്കാണ് അസമിൽ രോഗം സ്ഥിരീകരിച്ചത്. ഒൻപത് മരണവും ഇവിടെ റെക്കോർഡ് ചെയ്തു.