സുരക്ഷാസേനയ്ക്കു നേരെ ഭീകരാക്രമണം; കശ്മീരിൽ ഒരു സൈനികന് വീരമ്യത്യു

ജമ്മുകശ്മീര്‍: സിആര്‍പിഎഫ് സുരാക്ഷാസേനയ്ക്കു നേരെ ജമ്മുകശ്മീരിലുണ്ടായ ആക്രമണത്തില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. ആക്രമണത്തിൽ അഞ്ചു വയസുകാരനായ ഒരു കുട്ടിയും മരിച്ചതായും സൂചനയുണ്ട്. അനന്ത്‌നാഗ് ജില്ലയില്‍ ബിജ്‌ബെഹാര പ്രദേശത്ത് വിന്യസിച്ചിരുന്ന സിആര്‍പിഎഫ് സംഘത്തിനു നേരേയാണ് ആക്രമണം ഉണ്ടായത്. ഉച്ചക്കു 12.30 ഓടെയാണ് സിആര്‍പിഎഫ് ബെറ്റാലിയനു നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്.

വെടിവയ്പിൽ ഒരു ജവാനു ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തെ ബിജ്‌ബെഹാരയിലെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.
ജമ്മു കശ്മീരില്‍ അവന്തിപോരയില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ കമാന്റര്‍ ഉള്‍പ്പെടെ മൂന്നു ഭീകരരെ സൈന്യം വധിച്ചു.