പത്തു വർഷത്തിനിടയിൽ തിഹാർ ജയിലിൽ 39 പേർ പ്രസവിച്ചു; സ​ഫൂ​റ സ​ര്‍​ഗാ​റി​ന്‍റെ ജാ​മ്യം എ​തി​ര്‍​ത്ത് പോ​ലീ​സ്

ന്യൂ​ഡെല്‍​ഹി: ജാ​മി​യ മി​ല്ലി​യ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക വി​ദ്യാ​ര്‍​ഥി സ​ഫൂ​റ സ​ര്‍​ഗാ​റി​ന് ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ഡെല്‍​ഹി പോ​ലീ​സ്. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഡൽഹി തിഹാർ ജയിലിൽ 39 പ്രസവങ്ങൾ നടന്നിട്ടുണ്ടെന്നും ഗ​ര്‍​ഭി​ണി​യാ​യ​തു കൊ​ണ്ടു​മാ​ത്രം സ​ഫൂ​റ​യ്ക്കു ജാ​മ്യം ന​ല്‍​ക​രു​തെ​ന്നു​മാ​ണ് ഡെല്‍​ഹി പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഡെല്‍​ഹി ഹൈക്കോടതിയിലാണ് പൊലീസ് നിലവിലെ റിപ്പോർട്ട് സമർപ്പിച്ചത്. അവർ ഗർഭിണിയാണെന്നത് അവർ ചെയ്ത തെറ്റിന്റെ കാഠിന്യം കുറയ്ക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ആവശ്യമായ വൈദ്യസഹായം ജയിലിൽ അവർക്ക് നൽകുമെന്നും ഡെല്‍​ഹി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഡൽഹി പൊലീസ് വ്യക്തമാക്കി.

ഗ​ര്‍​ഭി​ണി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു ത​ട​ങ്ക​ലി​ല്‍ വ​യ്ക്കു​ക മാ​ത്ര​മ​ല്ല, ജ​യി​ലു​ക​ളി​ല്‍ പ്ര​സ​വി​ക്കു​ന്ന​തി​നു മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ളു​ണ്ടെ​ന്നും സു​പ്രീം​കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം നി​യ​മ​ത്തി​ല്‍ ഇ​ത്ത​രം മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും സ്പെ​ഷ​ല്‍ സെ​ല്‍ ഡി​സി​പി പി.​എ​സ്. കു​ശ്വാ​ഹ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ വി​ശ​ദീ​ക​രി​ക്കു​ന്നു. ഗ​ര്‍​ഭി​ണി​യാ​യ ത​ട​വു​കാ​ര്‍​ക്കു പ്ര​ത്യേ​ക ഇ​ള​വൊ​ന്നു​മി​ല്ല. ഇ​ത്ത​രം ഗു​രു​ത​ര കു​റ്റ​കൃ​ത്യം ചെ​യ്ത​വ​രെ അ​ക്കാ​ര​ണ​ത്തി​ല്‍ വി​ട്ട​യ​ക്കാ​നാ​വി​ല്ല. ആ​വ​ശ്യ​മാ​യ ചി​കി​ത്സ ജ​യി​ലി​ല്‍ ന​ല്‍​കു​ന്നു​ണ്ടെ​ന്നും പോ​ലീ​സ് വാ​ദി​ക്കു​ന്നു.

പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രേ പ്ര​ക്ഷോ​ഭം ന​ട​ത്തി​യ​തി​ന്‍റെ പേ​രി​ലാ​ണ് സ​ഫൂ​റ അ​റ​സ്റ്റി​ലാ​യ​ത്. ഗൂ​ഢാ​ലോ​ച​നാ കു​റ്റ​മാ​ണ് ഇ​വ​ര്‍​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ‌ സഫൂറയുടെ ജാമ്യാപേക്ഷ ജൂൺ നാലിന് വിചാരണക്കോടതി തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിക്കാൻ നിർബന്ധിതയായത്.