മുബൈ: രാജ്യത്തെ ഏറ്റവും കൂടുതൽ കൊറോണ ബാധിത പ്രദേശമായി മാറികൊണ്ടിരിക്കുന്ന മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ച ആയിരത്തോളം പേരെ കാണാതായത് ആശങ്ക സൃഷ്ടിക്കുന്നു. രോഗം പോസിറ്റീവ് സ്ഥിരീകരിക്കുന്നതോടെ പലരും ആശുപത്രിയിൽ നിന്നും മുങ്ങുന്നതായാണ് റിപ്പോർട്ട്.
1,32,075 പേർക്കാണ് ഇത് വരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം മഹാരാഷ്ട്രയിൽ 3,870 പുതിയ രോഗികൾ ഉണ്ട്. ഇന്നലെ മാത്രം നൂറിന് മുകളിൽ പേർ കൊറോണ ബാധിച്ചു മരിച്ചു. ഇതോടെ സംസ്ഥാനത്തെ മരണ സംഖ്യ 6000 ത്തിനു മുകളിൽ എത്തി. ഇതിൽ 47 പോലീസുകാരും ഉണ്ട്. സംസ്ഥാനത്ത് രോഗ വ്യാപനം വലിയ തോതിൽ നടക്കുന്ന സമയത്തും ഇത്തരത്തിൽ രോഗികളെ കണ്ടെത്താൻ സാധിക്കാത്തത് സ്ഥലത്തെ പ്രതിസന്ധി രൂക്ഷമാകും. കൊറോണ പരിശോധന സമയത്ത് രോഗികളുടെ വിലാസം കൃത്യമായി നൽകാത്തത് കൊണ്ടാണ് രോഗികളെ കണ്ടെത്താൻ കഴിയാത്തതെന്ന് മുംബൈ കോർപറേഷൻ പറഞ്ഞു.
തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിച്ച 59,377 പേരിൽ 41,172 പേരും ചെന്നൈയിൽ നിന്നാണ്. കർണാടകയിലെ കൊറോണ ബാധിതരുടെ എണ്ണം പതിനായിരം അടുത്തു.