ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നിയന്ത്രണരേഖയില്‍ പാകിസ്ഥാൻ വെടിവയ്പും ഷോപ്പിയാനില്‍ ഭീകരാക്രമണവും. പുലര്‍ച്ച 6.15 നാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ വെടിയുതിര്‍ത്തത്.
പൂഞ്ച് ജില്ലയിലെ ബാലാക്കോട്ട് സെക്ടറിലാണ് സംഭവം. മോര്‍ട്ടോര്‍ ഷെല്ലാക്രമണമാണ് പാകിസ്ഥാന്‍ നടത്തിയത്. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. അതിനിടെ ഷോപ്പിയാനില്‍ സൈന്യത്തിന്റെ സംയുക്ത ഓപ്പറേഷനില്‍ ഒരു ഭീകരനെ വധിച്ചു. ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. വെടിവയ്പ് തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
കൂടുതല്‍ ഭീകരര്‍ ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീനഗറിലെ സാദിബാല്‍ മേഖലയില്‍ സുരക്ഷാ സേന തെരച്ചില്‍ ആരംഭിച്ചു. ഇവരെ പിടികൂടുന്നതിന്റെ ഭാഗമായി ശ്രീനഗറിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം താത്കാലികമായി വിച്ഛേദിച്ചിട്ടുണ്ട്.
ശനിയാഴ്ച വെടിനിർത്തൽ കരാർ ലംഘിച്ച് ബാരാമുള്ളയിലെ രാംപൂരിൽ പാക് സൈന്യം വെടിവയ്പ് നടത്തിയിരുന്നു. നാല് നാട്ടുകാർക്ക് പരിക്കേറ്റിരുന്നു. ഈ വര്‍ഷം ഇതുവരെ 2027 തവണ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്നാണ് കഴിഞ്ഞ ദിവസം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.