ന്യൂഡെൽഹി: ഡെൽഹിയിലെ കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തിൽ കൂടുതൽ പരിശോധനകൾ നടത്താനും ഊർജ്ജിത പ്രതിരോധ പദ്ധതിക്ക് തുടക്കമിടാനും തീരുമാനമായി. ഡെൽഹിയിലെ സാഹചര്യങ്ങൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേത്യത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. യോഗത്തിൽ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, ലഫ്. ഗവർണർ, ഉപമുഖ്യമന്ത്രി മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
അതേസമയം ഡെൽഹിയിൽ ഇന്നും 3000 കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 59,746 ആയി. ആകെ മരണം 2175 ആയി. ഡെൽഹിയിലെ ആരോഗ്യ മന്ത്രിയുടെ ചികിത്സയ്ക്ക് പ്രത്യേക ആരോഗ്യ സംഘത്തെ നിയോഗിച്ചു. ഡെൽഹി സ്വകാര്യ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ അടങ്ങുന്നതാണ് സംഘം. പ്ലാസ്മ തെറാപ്പിക്ക് ശേഷം, തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ് ജയിൻ. മന്ത്രി സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
അതേസമയം ഡെൽഹിയിലെ സമീപപട്ടണങ്ങളായ ഗുരുഗ്രാം, ഫരീദാബാദ് നോയിഡ ഉൾപ്പെടുന്ന ദേശീയ തലസ്ഥാന മേഖലയുടെ പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രം നേരിട്ട് ഇടപെടൽ നടത്തുന്നതിനെ കുറിച്ചും ചർച്ച നടന്നു.