കൊറോണ ; മുംബൈയിൽ ഒരു പോലീസുകാരൻ കൂടി മരിച്ചു ; ആകെ മരിച്ചത് 46 പോലീസുകാർ

മുംബൈ: മഹാരാഷ്ട്രയില്‍ കൊറോണ ബാധിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൂടി മരണത്തിനു കീഴടങ്ങി. ഇതോടെ വൈറസ് ബാധ മൂലം മഹാരാഷ്ട്രയില്‍ കൊറോണ മൂലം മരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം 46 ആയി. മരിച്ച പോലീസ് ഉദ്യോഗസ്ഥന്‍ കഴിഞ്ഞ 10 ദിവസങ്ങളിലായി നഗരത്തിലെ കിങ് എഡ്വേഡ് മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സിലായിരുന്നു.

മുംബെയില്‍ മാത്രം രോഗം സ്ഥിരീകരിച്ച 2349 പോലീസുകാരില്‍ 31 പേര്‍ മരിച്ചു. മഹാരാഷ്ട്രയില്‍ രോഗ വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 19 ദിവസത്തിനിടയില്‍ മഹാരാഷ്ട്രയില്‍ 56679 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 3827 പേര്‍ക്ക് രോഗം പോസിറ്റീവ് ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 375 പേരാണ് ഇന്ത്യയില്‍ കൊറോണ രോഗം മൂലം മരിച്ചത്. ഇതോടെ രാജ്യത്ത് മരണസംഖ്യ 12948 ആയി ഉയര്‍ന്നു. രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം ഇതിനകം നാലു ലക്ഷത്തിനടുത്തെത്തി.