മധ്യപ്രദേശിൽ രാജ്യസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ബിജെപി എംഎല്‍എയ്ക്കും കൊറോണ

ഭോപ്പാൽ: വെള്ളിയാഴ്ച നടന്ന രാജ്യസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ബിജെപി എംഎല്‍എയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ ജാവദ് നിയോജക മണ്ഡലത്തിലെ എംഎൽഎയായ ഓംപ്രകാശ് സക്ലേശയ്ക്കാണ് വോട്ട് ചെയ്ത് മണിക്കൂറുകള്‍ക്കകം കൊറോണ സ്ഥിരീകരിച്ചത്.ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

മധ്യപ്രദേശിൽ കൊറോണ ബാധിച്ച രണ്ടാമത്തെ എം. എൽഎയാണ് ഓം പ്രകാശ്.
ഓംപ്രകാശ് സക്ലേശയുമായി സമ്പർക്കത്തിലേർപ്പെട്ട മറ്റ് എംഎൽഎമാരും നേതാക്കളും ഡ്രൈവർമാരും താമസിയാതെ ക്വറൻ്റീനിൽ പോകുമെന്നാണ് സൂചന.

നേരത്തേ കൊറോണ സ്ഥിരീകരിച്ച കോൺഗ്രസ് എംഎൽഎ കുനാൽ ചൗധരി വോട്ടെടുപ്പിന് എത്തിയത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. പി.പി.ഇ. കിറ്റ് ധരിച്ചാണ് അദ്ദേഹം വോട്ട് ചെയ്യാൻ എത്തിയത്.