ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ഓഫീസിലെ നാല് ജീവനക്കാർക്ക് കൂടി കൊറോണ. ഇതോടെ പളനിസ്വാമിയുടെ ഓഫീസിലെ ഒമ്പത് പേർക്ക് രോഗം സ്ഥിരീകരിച്ചു. നേരത്തെ മുഖ്യമന്ത്രി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി ദാമോദര്‍ (57) കൊറോണ ബാധിച്ച് മരിച്ചിരുന്നു. ഇന്നലെ ദാമോദര്‍ അടക്കം മുഖ്യമന്ത്രി പളനിസ്വാമിയുടെ ഓഫീസിലെ അഞ്ച് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
12-ാം തിയതിയാണ് ദാമോദറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മധുരസ്വദേശിയാണ് ദാമോദര്‍. ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പളനിസ്വാമിയുടെ ഫോട്ടോഗ്രാഫര്‍ക്കും കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു.