കടിഞ്ഞാണില്ല; ദിവസേന ഇന്ധന വില കുതിക്കുന്നു

കൊച്ചി: പെട്രോൾ, ഡീസൽ വില വർധന സ്ഥിര പ്രതിഭാസമായി. കൊറോണക്കാലത്തെ കൊള്ളയടി ജനത്തെ വലയ്ക്കുകയാണ്. രാജ്യത്ത് തുടർച്ചയായ പതിമൂന്നാം ദിവസമാണ് ഇന്നും ഇന്ധന വിലയിൽ വർധിപ്പിച്ചത്.

ഡീസൽ ലിറ്ററിന് 60 പൈസയും പെട്രോൾ ലിറ്ററിന് 56 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ പെട്രോൾ ലിറ്ററിന് 78.53 രൂപയും ഡീസൽ ലിറ്ററിന് 72.97 രൂപയുമായി. കഴിഞ്ഞ 13 ദിവസത്തിനിടെ, ഒരു ലിറ്റർ ഡീസലിന് 7 രൂപ 28 പൈസയും ഒരു ലിറ്റർ പെട്രോളിന് 7 രൂപ ഒൻപത് പൈസയുമാണ് കൂടിയത്.