ന്യൂഡെല്‍ഹി: ഇന്ത്യയിൽ 24 മണിക്കൂറിനുള്ളില്‍ 13,586പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഒരു ദിവസത്തിനുള്ളില്‍ കൊറോണ ബാധിക്കുന്നവരുടെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. കൊറോണ ബാധിതരുടെ എണ്ണം ഡെൽഹി, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിൽ കുതിച്ചുയരുകയാണ്. 336 മരണവും റിപ്പോര്‍ട്ട് ചെയ്തു. 3,80,532പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 1,63,248പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 2,04711പേര്‍ രോഗമുക്തരായി. 12573പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
കൊറോണ വ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയില്‍ കഴിഞ്ഞദിവസം 3,725പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒറ്റദിവസത്തെ റെക്കോര്‍ഡ് വര്‍ദ്ധനയാണിത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊറോണ ബാധിതര്‍ 1,20,504 ആയി.സംസ്ഥാനത്ത് ഇതുവരെ മരിച്ചത് 5,751 പേരാണ്. ഇതുവരെ രോഗമുക്തിനേടിയത് 60, 838 പേരാണ്.
തമിഴ്‌നാട്ടില്‍ 52,334പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 23,068പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 28,641പേര്‍ രോഗമുക്തരായി. 625പേര്‍ മരിച്ചു. ഡെല്‍ഹിയില്‍ 49,979പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. 21,341പേര്‍ രോഗമുക്തരായപ്പോള്‍ 1,969പേര്‍ മരിച്ചു.