ന്യുഡെൽഹി: കൊറോണ വൈറസ് കേസുകളിൽ വലിയ വർധനവുണ്ടായ സഹചര്യത്തിൽ രാജ്യത്ത് ഇന്നു മുതൽ റാപ്പിഡ് അന്റിജൻ പരിശോധനകൾ ആരംഭിക്കും. പരിശോധനകൾക്കായി ഡെൽഹിയിൽ മാത്രം 169 പരിശോധന കേന്ദ്രങ്ങൾ തുറന്നു.
രാജ്യത്തെ രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതോടെയാണ് രോഗബാധിതരെ നേരത്തേ കണ്ടെത്താൻ റാപ്പിഡ് അന്റിജൻ പരിശോധനകൾ കേന്ദ്രസർക്കാർ വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.
ഡെൽഹിയിൽ ആയിരിക്കും ഏറ്റവും കൂടുതൽ പരിശോധനകൾ നടക്കുക.
അതേ സമയം ഡെൽഹിയിൽ കൊറോണ പരിശോധന നിരക്ക് 2400 ആയി നിജപ്പെടുത്താൻ വിദഗ്ധ സമിതി സർക്കാരിന് റിപ്പോർട്ട് നൽകി . ഡെൽഹിയിൽ 24 മണിക്കൂറിനിടെ 2414 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 67 പേരുടെ മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഇതോടെ ഇവിടെ രോഗ ബാധിതർ 47102 ആയി.
തമിഴ്നാട്ടിൽ രോഗ ബാധിതർ അര ലക്ഷം കടന്നു. ഇത് വരെ 576 പേരാണ് ഇവിടെ കൊറോണ മൂലം മരിച്ചത്. 24 മണിക്കൂറിനിടെ 48 മരണങ്ങൾ ആണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. ചെന്നൈയിൽ മാത്രം പോസിറ്റീവ് കേസുകളുടെ എണ്ണം 35556 ആണ്.
ഗുജറാത്തിൽ 520 പുതിയ കേസുകളും 27 മരണവും ആണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇവിടെ 25,148 ഉം മരണം 1561 ഉം ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2000 തോളം പേരാണ് രോഗം ബാധിച്ചു മരിച്ചത്.
മരണ നിരക്ക് നിയന്ത്രിക്കുന്നതിൽ ആണ് ഗവൺമെൻറ് ഇത് വരെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.