ഇടിത്തീ പോലെ ; പെട്രോൾ, ഡീസൽ വില അഞ്ചാം ദിവസവും കൂട്ടി; ആകെ വർധിച്ചത് 2.75 ₹

കൊച്ചി: സാധാരണക്കാരൻ്റെ മേൽ ഇടിത്തീ പോലെ ഇന്ധന വിലവർധന. കൊറോണ വ്യാപനത്തിനും മരണത്തിനുമിടയിൽ ജനങ്ങൾ നട്ടം തിരിയുമ്പോഴാണ് എണ്ണക്കമ്പനികളുടെ കൊള്ളയ്ക്ക് കേന്ദ്രം അനുവാദം നൽകിയിരിക്കുന്നത്. തുടർച്ചയായി അഞ്ചാം ദിവസവും രാജ്യത്ത് ഇന്ധന വില വർദ്ധിച്ചു. അഞ്ചു ദിവസം കൊണ്ട് പെട്രോളിന് 2.75 രൂപയും ഡീസലിന് 2.70 രൂപയും ആണ് വർധിച്ചത്. കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 60 പൈസയും ഡീസലിന് 57 പൈസയും കൂടി.

ഇന്നലത്തെ വിലയേക്കാളും 60 പൈസ കൂട്ടിയാണ് ഇന്ന് തലസ്ഥാനത്ത് വിപണനം നടക്കുന്നത്. തിരുവനന്തപുരത്ത്
ഇന്നലെ പെട്രോൾ ലിറ്ററിന് 74.92 രൂപയായിരുന്നു. ഇന്ന്

  1. 72 രൂപയാണ് വില. കൊച്ചിയിൽ ഇന്ന് പെട്രോൾ ലിറ്ററിന് 74.08 രൂപയും ഡീസലിന് 68.30 രൂപയുമാണ്.

കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായി രാജ്യത്ത് ലോക് ഡൗൺ വന്നതിനാൽ ഇന്ധന വിലയിൽ കാര്യമായ കുറവ് ഉണ്ടായിരുന്നു. പിന്നീട് ദിവസങ്ങൾക്ക് ശേഷം ഞായറാഴ്ചയാണ് വില വീണ്ടും വർധിച്ചത്.

രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയ്ക്ക് വില കുറഞ്ഞപ്പോഴും ഇത് കണ്ടില്ലെന്ന് നടിക്കുകയാണ് എണ്ണ കമ്പനികൾ ചെയ്തത്. ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞ പ്പൊഴും അതിന്റെ നേട്ടം ഉപഭോക്താക്കൾക്ക് നൽകാത്ത കമ്പനികൾ വില ഉയർന്നതോടെ പെട്രോൾ ഡീസൽ വില കുത്തനെ ഉയർത്തി തുടങ്ങി.
കഴിഞ്ഞ മാസങ്ങളിൽ ക്രൂഡ് ഓയിൽ വില ചരിത്രത്തിലെ ഏറ്റവും താഴ്ചയിൽ എത്തിയിരുന്നു.

സർക്കാർ ഏർപ്പെടുത്തിയ നികുതി വർധനവ് എണ്ണക്കമ്പനികളുടെ ലാഭത്തിൽ ബാധിച്ച് എന്നാണ് കമ്പനികൾ പറയുന്നത്. ഇത് മൂലമുണ്ടായ വരുമാന നഷ്ടം പരിഹരിക്കാനാണ് തുടർച്ചയായ വിലയിലെ മാറ്റം. ഇതിനാൽ
പെട്രോൾ ഡീസൽ വിലകൾ മൂന്നു മാസത്തിനുള്ളിൽ 80 – 85 രൂപയിൽ എത്തുമെന്ന് വിദഗ്ധർ പറഞ്ഞു.