കൊറോണ വ്യാപനം രൂക്ഷമായി; രാജസ്ഥാൻ അതിർത്തികൾ അടച്ചു

ജയ്പൂർ: കൊറോണ രോഗികളുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായതോടെ രാജസ്ഥാൻ അതിർത്തികൾ ഒരാഴ്ചത്തേക്ക് അടയ്ക്കാൻ തീരുമാനിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു.

അതിർത്തികൾ അടച്ചു പൂട്ടിയെന്നും അന്തർസംസ്ഥാന യാത്രകൾക്ക് മുൻകൂട്ടി പാസുകൾ വാങ്ങണമെന്നും രാജസ്ഥാൻ ഡിജിപി ഭൂപേന്ദ്ര സിംഗ് പറഞ്ഞു. അതത് ജില്ലകളിലെ മജിസ്‌ട്രേറ്റുകളും പോലീസ് സൂപ്രണ്ടുമാരും പെർമിറ്റ് നൽകും. അനുവാദമില്ലാതെ പുറത്തുപോകാനോ സംസ്ഥാനത്ത് പ്രവേശിക്കാനോ ആരെയും അനുവദിക്കരുതെന്ന്
എസ്പിമാർ , പോലീസ് കമ്മീഷണർമാർ എന്നിവർക്ക് ഡിജിപി നിർദ്ദേശം നൽകി. അടിയന്തരമായി ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കാനും ബന്ധപ്പെട്ട അധികാരികളിൽ നിന്ന് പാസ് ലഭിച്ച വരെ മാത്രം യാത്ര ചെയ്യാൻ അനുവദിക്കാവു എന്നും അറിയിപ്പിൽ പറയുന്നു.

രാജസ്ഥാനിൽ കൊറോണ ബാധിച്ച് ഇതുവരെ 251 പേരാണ് മരിച്ചത്. 11,000 പേർക്ക് രോഗബാധ സ്ഥിരീകരിച്ചുണ്ട്. ജയ്പൂരിൽ മാത്രം 2,321 കൊറോണ വൈറസ് കേസുകളും 117 മരണങ്ങളും റിപ്പോർട്ട് ചെയ്തു.