ഭോപ്പാൽ: ബാങ്കുകളിലും ജ്വല്ലറികളിലും എത്തുന്നവർ 30 സെക്കന്‍ഡ് സമയത്തേക്ക് മാസക് മാറ്റണമെന്ന് മധ്യപ്രദേശ് പോലീസിൻ്റെ നിർദേശം. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മാസ്ക്ക് വന്നപ്പോൾ പലരെയും തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നതിനാലാണ് പോലീസ് ഈ നിർദേശം നൽകിയിരിക്കുന്നത്. കുറ്റവാളികളെ സിസിടിവി ദൃശ്യങ്ങളിൽ പോലും മനസിലാക്കാൻ സാധിക്കുന്നില്ലെന്ന് പോലീസ് പറയുന്നു.
ബാങ്കുകളിലും ജ്വല്ലറികളിലും എത്തുന്നവരുടെ മുഖം സിസിടിവിയില്‍ വ്യക്തമായി പതിയുവാനാണ് മുഖത്തു നിന്നും മാസ്ക് മാറ്റണമെന്ന് പോലീസ് നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം പൊതുസ്ഥലങ്ങളിലും മറ്റും മാസ്ക് കര്‍ശനമായി ധരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
മധ്യപ്രദേശില്‍ കൊറോണ ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്. 10,000ത്തിന് അടുത്ത് കൊറോണ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.