മോട്ടോര്‍ വാഹന ചട്ട രേഖകളുടെ കാലാവധി സെപ്റ്റംബര്‍ 30 വരെ കേന്ദ്രസർക്കാർ നീട്ടി

ന്യൂഡെല്‍ഹി: മോട്ടോര്‍ വാഹന ചട്ടങ്ങളുടെ പരിധിയില്‍ വരുന്ന രേഖകളുടെ കാലാവധി കേന്ദ്രസർക്കാർ നീട്ടി. 2020 സെപ്റ്റംബര്‍ 30 വരെയാണ് രേഖകളുടെ കാലാവധി നീട്ടിയതെന്ന് കേന്ദ്ര ഗതാഗത – ദേശീയപാത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ചു.

മോട്ടോര്‍ വാഹന ചട്ടങ്ങളുടെ പരിധിയില്‍ വരുന്ന ഡ്രൈവിങ്ങ് ലൈസന്‍സുകള്‍, വാഹന രജിസ്‌ട്രേഷന്‍, ഫിറ്റ്നസ്, പെര്‍മിറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള രേഖകളുടെ കാലാവധി 2020 ജൂണ്‍ 30 വരെ നീട്ടി നല്‍കാന്‍ ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര റോഡ് ഗതാഗത – ദേശീയ പാത മന്ത്രാലയം 2020 മാര്‍ച്ച് 30ന് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിരുന്നു.