അമേരിക്കയിലേക്ക് നി​യ​മ​ വി​രു​ദ്ധ​മാ​യി ആ​ളു​ക​ളെ അ​യ​ച്ചു; ഹ​രി​യാ​ന​യി​ൽ 11 പേർ അ​റസ്റ്റിൽ

ച​ണ്ഡി​ഗ​ഡ്: അമേരിക്കയിലേക്ക് നി​യ​മ​ വി​രു​ദ്ധ​മാ​യി ആ​ളു​ക​ളെ അ​യ​ച്ച​തി​ന് ഹ​രി​യാ​ന​യി​ൽ 11 പേ​ർ അ​റ​സ്റ്റി​ൽ. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ റെ​യ്ഡ് ന​ട​ത്തി​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​തെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​നി​ൽ വി​ജ് പ​റ​ഞ്ഞു.

അ​മേ​രി​ക്ക​യി​ൽ​നി​ന്നും നാ​ടു​ക​ട​ത്ത​പ്പെ​ട്ട ഹ​രി​യാ​ന സ്വ​ദേ​ശി​ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. 139 പ​രാ​തി​ക​ളാ​ണ് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. പ്ര​തി​ക​ളി​ൽ​നി​ന്നും കാ​റു​ക​ളും 10.52 ല​ക്ഷം രൂ​പ​യും പി​ടി​ച്ചെ​ടു​ത്തുവെന്നും അ​നി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

നി​യ​മ​വി​രു​ദ്ധ​മാ​യി അ​മേ​രി​ക്ക​യി​ലെ​ത്തി പി​ടി​യി​ലാ​യ 160 ഇ​ന്ത്യ​ക്കാ​രെ​യാ​ണ് ക​ഴി​ഞ്ഞ മേ​യി​ൽ നാ​ടു​ക​ട​ത്തി​യ​ത്. മേ​യ് 19ന് ​പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ലെ​ത്തി​യ സം​ഘ​ത്തി​ൽ 76 പേ​ർ ഹ​രി​യാ​ന സ്വ​ദേ​ശി​ക​ളാ​യി​രു​ന്നു. ഇ​വ​രാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.