ഉംഫുൻ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ട 50 ദുരന്ത നിവാരണ സേനാ അംഗങ്ങൾക്ക് കൊറോണ

ന്യൂഡെൽഹി: പശ്ചിമ ബംഗാളിൽ ഉംഫുൻ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ട 50 ദുരന്ത നിവാരണ സേന അംഗങ്ങൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. അധികം പേർക്കും രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. കൂടുതൽ പരിശോധനകൾ നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പശ്ചിമ ബംഗാളിൽ പോയി ഒഡിഷയിലെ കട്ടക്കിൽ മടങ്ങിയെത്തിയ 170 പേർക്കാണ് കൊറോണ പരിശോധന നടത്തിയത്. പശ്ചിമബംഗാളിൽ വിന്യസിച്ചിരുന്ന ഒരാൾക്ക് ഏതാനും ദിവസങ്ങൾ മുൻപ് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതെ തുടർന്ന് ഇയാളുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്നവരെയാണ് പരിശോധന നടത്തിയത്.