കൊറോണ ലക്ഷണങ്ങള്‍; അരവിന്ദ് കേജ്‌രിവാള്‍ ഐസൊലേഷനില്‍

ന്യൂഡെല്‍ഹി: കൊറോണ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ന്യുഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ഐസൊലേഷനില്‍ പ്രവേശിച്ചു. ചൊവ്വാഴ്ച്ച ഇദ്ദേഹത്തെ കൊറോണ പരിശോധനക്കു വിധേയനാക്കുമെന്ന് ആം ആദ്മി പാര്‍ട്ടി വക്താവ് അറിയിച്ചു. ഞായറാഴച്ച മുതല്‍ പനിയും തൊണ്ട വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കുകയായിരുന്നു.

ഡോക്ടറുടെ നിര്‍ദേശപ്രകാരം ചൊവ്വാഴ്ച്ച പരിശോധന നടത്താമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തെ സ്ഥിതികള്‍ വിശദീകരിച്ചുകൊണ്ട് അരവിന്ദ് കേജ്‌രിവാള്‍ കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. രാജ്യത്ത് ഏറ്റവും അധികം കൊറോണ ബാധിതമായ പ്രദേശങ്ങളില്‍ ഒന്നാണ് ഡെല്‍ഹി. ഇതു വരെ 28936 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥരീകരിച്ചത്. 812 പേര്‍ കൊറോണ മൂലം ഡെല്‍ഹിയില്‍ മരിച്ചു.