ഡെൽഹിയിൽ വൻ ഭൂകമ്പം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

ന്യൂഡെൽഹി: കൊറോണയ്ക്ക് പിന്നാലെ രാജ്യതലസ്ഥാനത്ത് ദുരിതം വിതയ്ക്കാൻ വൻ ഭൂകമ്പവും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ഡെൽഹി-എൻ സി ആർ മേഖലയിൽ അടുത്തുതന്നെ വൻ ഭൂകമ്പത്തിനു സാധ്യതയെന്ന് ധാൻബാദ് ഐഐടിയിലെ വിദഗ്ധരാണ് മുന്നറിയിപ്പ് നൽകിയത്.

വരുംദിവസങ്ങളിൽ ഡെൽഹി-എൻ സി ആർ മേഖലയിൽ വൻ ഭൂകമ്പമുണ്ടാകുമെന്നാണ് ഐഐടിയിലെ അപ്ലൈഡ് ജിയോഫിസിക്സ്, സീസ്‌മോളജി വകുപ്പുകൾ പറയുന്നത്. രണ്ടു മാസത്തിനിടയിൽ ഡൽഹി-എൻ സി ആർ മേഖലയിൽ 11 തവണയാണ് ഭൂചലനമുണ്ടായത്.

ഭൂകമ്പ പ്രതിരോധ നടപടികൾ സ്വീകരിക്കാനും, ജനങ്ങളെ ബോധവത്കരിക്കാനും കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് വിദ​ഗ്ധർ ആവശ്യപ്പെട്ടു.
ജനങ്ങളെ ബോധവത്കരിക്കാനുമുള്ള സമയം അതിക്രമിച്ചു. സമീപകാലത്ത് തുടർച്ചയായുണ്ടായ ചെറുഭൂചലനങ്ങൾ വലുതിന്റെ സൂചനയാണ് നൽകുന്നതെന്നും ഐഐടി സീസ്‌മോളജി വകുപ്പ് മേധാവിയും അപ്ലൈഡ് ജിയോ ഫിസിക്സ് പ്രൊഫസറുമായ പി കെ ഖാൻ പറഞ്ഞു.