പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു

ന്യൂഡെൽഹി: പെട്രോൾ, ഡീസൽ വിലയിൽ വർധന. 60 പൈസ വീതമാണ് പെട്രോളിന്റെയും ‍ഡീസലിന്റെയും റീട്ടെയിൽ വിലയിൽ കൂടിയത്. തുടർച്ചയായ 80 ദിവസങ്ങൾക്കു ശേഷമാണ് ഇന്ധനത്തിന്റെ വില കമ്പനികൾ വർധിപ്പിക്കുന്നത്. മാർച്ച് 16നാണ് അവസാനമായി വില പരിഷ്കരിച്ചത്. ചില സംസ്ഥാനങ്ങളിൽ സെസ് അല്ലെങ്കിൽ വാറ്റ് വർധിച്ചപ്പോൾ മാത്രമാണ് വിലയിൽ വ്യത്യാസം വന്നത്.

കഴിഞ്ഞ മാസം കേന്ദ്ര സർക്കാർ പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടി 10 രൂപയും ഡീസലിന്റേത് 13 രൂപയും വർധിപ്പിച്ചിരുന്നു. എന്നാൽ ഇതു റീട്ടെയിൽ വിലയിൽ പ്രതിഫലിച്ചിരുന്നില്ല.

പ്രധാന നഗരങ്ങളിലെ വില
കൊച്ചി– പെട്രോൾ 72.32, ഡീസൽ 66.48-
ന്യൂഡൽഹി- പെട്രോൾ 71.86, ഡീസൽ 69.99
മുംബൈ- പെട്രോൾ 78.91, ഡീസൽ 68.79
ചെന്നൈ- പെട്രോൾ 76.07, ഡീസൽ 68.74