ഉത്തരഖാണ്ഡിൽ മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാരെല്ലാം ക്വാറന്റീനിൽ

ഉത്തരഖാണ്ഡ് : ഉത്തരഖാണ്ഡ് ടൂറിസം മന്ത്രി സത്പാൽ മഹാരാജിനു കൊറോണ സ്ഥിരീകരിച്ചതോടെ ഉത്തരഖാണ്ഡ് മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാരെല്ലാം ക്വാറന്റീനിൽ പ്രവേശിച്ചു. മെയ് 29ന് നടന്ന മന്ത്രിസഭാ യോഗത്തിൽ സത്പാൽ മഹാരാജ് പങ്കെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ഉത്തരഖാണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് ഉൾപ്പെടെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്ത മറ്റു മന്ത്രിമാരും സ്വയമേ ഹോം ക്വാറന്റീനിൽ പ്രവേശിച്ചത്.

ഉത്തരഖാണ്ഡ് ടൂറിസം മന്ത്രി സത്പാൽ മഹാരാജിനും അഞ്ച് കുടുംബാംഗങ്ങൾക്കും കഴിഞ്ഞ ദിവസമാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവരിപ്പോൾ എയിംസിൽ ചികിത്സയിലാണിവർ. സത്പാൽ മഹാരാജിന്റെ ഭാര്യക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്.

വെള്ളിയാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിൽ സത്പാലും പങ്കെടുത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സ്വമേധയാ ഹോം ക്വാറന്റീനിൽ പ്രവേശിക്കുകയായിരുന്നു. അതേസമയം ഹോം ക്വാറന്റീലാണെങ്കിലും മന്ത്രിമാർ അവരുടെ ജോലികൾ ചെയ്യുമെന്ന് ഉത്തരഖാണ്ഡ് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

എന്നാൽ മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ സാമൂഹിക അകലം പാലിക്കുകയും മാസ്ക് അടക്കമുള്ള സുരക്ഷാ മുൻകരുതലുകൾ എടുക്കുകയും ചെയ്തിരുന്നു. അതിനാൽ വൈറസ്‌ പടരാനുള്ള സാധ്യത കുറവാണെന്നും അധികൃതർ വ്യക്തമാക്കി