നേപ്പാളിലേക്ക് മടങ്ങിയ തൊഴിലാളികൾ സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിച്ച് 12 പേര്‍ മരിച്ചു

കാഠ്മണ്ടു: ഇന്ത്യയിൽ നിന്നും നേപ്പാളിലേക്ക് മടങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾ സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിച്ച് 12 പേര്‍ മരിച്ചു. നേപ്പാളിലെ ബാങ്കേ ജില്ലയിയില്‍ വച്ചാണ് അപകടം നടന്നത്. മുപ്പത്തിമൂന്ന് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ 21 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഈസ്റ്റ്-വെസ്റ്റ് ഹൈവേയിൽ ഞായറാഴ്ച അർദ്ധരാത്രി ബാങ്കെ ജില്ലയിലെ തുരിയ വനമേഖലയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ 12 കുടിയേറ്റ തൊഴിലാളികൾ മരിക്കുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. പരിക്കേറ്റവരെയും മരിച്ചവരെയും നേപ്പാൾഗുഞ്ച് നഗരത്തിലെ ഭേരി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

വാഹനം അമിതവേഗത്തിലായിരുന്നു എന്നും ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ ഒരു സ്റ്റേഷണറി ട്രക്കിന്റെ പുറകുവശത്ത് ഇടിച്ചതായുമാണ് ബാങ്ക് ഡിസ്ട്രിക്ട് പോലീസ് ഓഫീസർ ഇൻസ്പെക്ടർ ഹൃദ്യേഷ് സപ്‌കോട്ട അറിയിച്ചത് . പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. കൂടുതൽ ചികിത്സയ്ക്കായി മൂവരെയും മറ്റ് ജില്ലാ ആശുപത്രികളിലേക്ക് കൊണ്ടുപോകുകയെന്നും ആശുപത്രി അധികൃതർ അറിയിക്കുന്നത് . അതേസമയം, 11 പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടെ മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം ഈ ആഴ്ച ആശുപത്രിയിൽ നടത്തും.